പര്‍ദ്ദയില്‍ നിന്നെക്കാനാനെന്തു ഭംഗി
ഏല്ലാവര്‍ക്കും നന്നായി ചേരുന്നു പര്‍ദ്ദ
ആരുമത് മാറ്റാതിരുന്നെങ്കില്‍
ആരുമത് അഴിച്ചുവക്കാതിരുന്നെങ്കില്‍
ആ വൈരൂപ്യം കാണാനെനിക്കു വയ്യ
നിന്‍റെ സൗന്ദര്യം മരിക്കുവോളം നുകരട്ടെ
പര്‍ദ്ദയില്ലാത്ത മുഖങ്ങള്‍ കണ്ടു ഞാന്‍ മടുത്തു
ആരുമത് അഴിച്ചുവക്കാതിരുന്നെങ്കില്‍
അഴിച്ചുവച്ചതെല്ലാം പുഴുക്കള്‍ തിന്നു
പര്‍ദ്ദതീനി പുഴുക്കളെത്രതരമെന്നോ
പുഴുക്കള്‍ക്കും കാണുമായിരിക്കും പര്‍ദ്ദ
പര്‍ദ്ദയിട്ട പുഴുക്കളെയെനിക്കിഷ്ടമാണ്
പര്‍ദ്ദകള്‍ക്കെത്ര വര്‍ണ്ണമാണെന്നോ?
ചുവന്ന പര്‍ദ്ദ എത്ര മനോഹരമായിരുന്നു
ഇഴയടുപ്പവും കെട്ടുറപ്പുമുണ്ടായിരുന്നു
എന്നിട്ടുമത് മാര്‍ട്ടിന്‍ തിന്നില്ലേ?
മാര്‍ട്ടിന്‍ നിന്‍റെ പര്‍ദ്ദ മാറാതിരിക്കട്ടെ
നിന്‍റെ കരിന്തേള് രൂപം ആരും കാണാതിരിക്കട്ടെ
പച്ച പര്‍ദ്ദയുടെ ധാര്‍ഷ്ട്യം ഐസ്ക്രീം തിന്നില്ലേ?
ഐസ്ക്രീമിനും കാണുമായിരിക്കും പര്‍ദ്ദ
മന്ത്രിയുടെ സെക്കന്റ് ജെനറേഷന്‍ പര്‍ദ്ദ രാജാവ് തിന്നു
രാജാവിനും കാണുമായിരിക്കും പര്‍ദ്ദ
രാജന്‍ തിന്ന പര്‍ദ്ദയില്‍ പാമോയിലും വീണില്ലേ?
പര്‍ദ്ദയുള്ളോളം നിന്മുഖം സുന്ദരം തന്നെ
ആരുമത് മാറ്റാതിരിക്കട്ടെ
പുഴുക്കളെയെന്തിന്നു ഭയപ്പെടുത്തേണം
പര്‍ദ്ദ മാറ്റാന്‍ നിനക്ക് കണ്ണാടിയുണ്ടല്ലോ
കണ്ണാടിക്കും കാണുമായിരിക്കും പര്‍ദ്ദ
പര്‍ദ്ദ തിന്നാതിരിക്കാന്‍ പുഴുക്കളെ നീയെത്രകൊന്നു
ആര്‍ക്കുണ്ട് പര്‍ദ്ദയില്ലാത്ത സൗന്ദര്യം
ഒരുപക്ഷെ കണ്ണാടിക്കു കാണുമായിരിക്കും
പര്‍ദ്ദക്ക് മീതേ പര്‍ദ്ദ നിന്നെക്കാനാനെന്തു ഭംഗി
ആരുമത് മാറ്റാതിരിക്കട്ടെ
ആരും ആരേയും കാണാതിരിക്കട്ടെ
ദുഃഖം കണ്ണാടിക്കു മാത്രമാവട്ടെ
വെള്ള പര്‍ദ്ദക്കെന്തു മഹത്വമായിരുന്നു
എന്നിട്ടും 'അഭയ'മില്ലാത്ത സ്വാശ്രയപ്പുഴു തിന്നില്ലേ?
'കസ്തൂര്‍ബ' കണ്ടു ഭയന്ന മുഖം -
പര്‍ദ്ദയിലെന്തു ഭംഗിയാണെന്നോ?
സാമ്രാജ്യത്വ പര്‍ദ്ദകള്‍ എത്ര തരമെന്നോ?
ഹുസൈന്‍, ഒസാമ, അഫ്ഘാന്‍ പര്‍ദ്ദകള്‍
എല്ലാം വിക്കി പുഴുക്കള്‍ തിന്നു
പര്‍ദ്ദ മാറ്റാനെന്തിത്ര തിടുക്കം നിനക്കു
വിടരാത്ത പനിനീര്‍ മൊട്ടല്ലേയിത്
വാടിക്കൊഴിഞ്ഞ പൂക്കളോടെങ്കിലും ......
പുഴുക്കളെയെന്തിന്നു ഭയപ്പെടുത്തേണം
പര്‍ദ്ദ മാറ്റാന്‍ നിങ്ങള്‍ക്കു കണ്ണാടിയുണ്ടല്ലോ
പര്‍ദ്ദയുള്ളോളം നിന്മുഖം സുന്ദരം തന്നെ
ആരുമത് മാറ്റാതിരിക്കട്ടെ
എങ്ങും നിലവിളിയുടെ മാറ്റൊലികള്‍
അജ്മല്‍, നിനക്കെങ്കിലും പര്‍ദ്ദ മാറ്റാതിരിക്കാമായിരുന്നു
നീതിബോധത്തിന്‍റെ പരമോന്നതിയില്‍
അധസ്ഥിതന്‍റെ അഭിമാനപര്‍ദ്ദയില്‍ പുഴുക്കുത്തരിച്ചു
മനുഷ്യപുത്രന്‍റെ പര്‍ദ്ദയിലും ആറാം തിരുമുറിവ്
ആര്‍ക്കുണ്ട് പര്‍ദ്ദയില്ലാത്ത സൗന്ദര്യം
ഒരുപക്ഷെ പര്‍ദ്ദക്ക് കാണുമായിരിക്കും
പര്‍ദ്ദയില്‍ നിന്നെക്കാണാനെന്തു ഭംഗി
ആരുമത് മാറ്റാതിരുന്നെങ്കില്‍
നീ ഞാനെന്നോര്‍ക്കുക നന്ന്
എന്‍റെ പര്‍ദ്ദയെങ്കിലും മാറാതിരിക്കട്ടെ ...................
ഏല്ലാവര്‍ക്കും നന്നായി ചേരുന്നു പര്‍ദ്ദ
ആരുമത് മാറ്റാതിരുന്നെങ്കില്‍
ആരുമത് അഴിച്ചുവക്കാതിരുന്നെങ്കില്‍
ആ വൈരൂപ്യം കാണാനെനിക്കു വയ്യ
നിന്‍റെ സൗന്ദര്യം മരിക്കുവോളം നുകരട്ടെ
പര്‍ദ്ദയില്ലാത്ത മുഖങ്ങള്‍ കണ്ടു ഞാന്‍ മടുത്തു
ആരുമത് അഴിച്ചുവക്കാതിരുന്നെങ്കില്‍
അഴിച്ചുവച്ചതെല്ലാം പുഴുക്കള്‍ തിന്നു
പര്‍ദ്ദതീനി പുഴുക്കളെത്രതരമെന്നോ
പുഴുക്കള്‍ക്കും കാണുമായിരിക്കും പര്‍ദ്ദ
പര്‍ദ്ദയിട്ട പുഴുക്കളെയെനിക്കിഷ്ടമാണ്
പര്‍ദ്ദകള്‍ക്കെത്ര വര്‍ണ്ണമാണെന്നോ?
ചുവന്ന പര്‍ദ്ദ എത്ര മനോഹരമായിരുന്നു
ഇഴയടുപ്പവും കെട്ടുറപ്പുമുണ്ടായിരുന്നു
എന്നിട്ടുമത് മാര്‍ട്ടിന്‍ തിന്നില്ലേ?
മാര്‍ട്ടിന്‍ നിന്‍റെ പര്‍ദ്ദ മാറാതിരിക്കട്ടെ
നിന്‍റെ കരിന്തേള് രൂപം ആരും കാണാതിരിക്കട്ടെ
പച്ച പര്‍ദ്ദയുടെ ധാര്‍ഷ്ട്യം ഐസ്ക്രീം തിന്നില്ലേ?
ഐസ്ക്രീമിനും കാണുമായിരിക്കും പര്‍ദ്ദ
മന്ത്രിയുടെ സെക്കന്റ് ജെനറേഷന്‍ പര്‍ദ്ദ രാജാവ് തിന്നു
രാജാവിനും കാണുമായിരിക്കും പര്‍ദ്ദ
രാജന്‍ തിന്ന പര്‍ദ്ദയില്‍ പാമോയിലും വീണില്ലേ?
പര്‍ദ്ദയുള്ളോളം നിന്മുഖം സുന്ദരം തന്നെ
ആരുമത് മാറ്റാതിരിക്കട്ടെ
പുഴുക്കളെയെന്തിന്നു ഭയപ്പെടുത്തേണം
പര്‍ദ്ദ മാറ്റാന്‍ നിനക്ക് കണ്ണാടിയുണ്ടല്ലോ
കണ്ണാടിക്കും കാണുമായിരിക്കും പര്‍ദ്ദ
പര്‍ദ്ദ തിന്നാതിരിക്കാന്‍ പുഴുക്കളെ നീയെത്രകൊന്നു
ആര്‍ക്കുണ്ട് പര്‍ദ്ദയില്ലാത്ത സൗന്ദര്യം
ഒരുപക്ഷെ കണ്ണാടിക്കു കാണുമായിരിക്കും
പര്‍ദ്ദക്ക് മീതേ പര്‍ദ്ദ നിന്നെക്കാനാനെന്തു ഭംഗി
ആരുമത് മാറ്റാതിരിക്കട്ടെ
ആരും ആരേയും കാണാതിരിക്കട്ടെ
ദുഃഖം കണ്ണാടിക്കു മാത്രമാവട്ടെ
വെള്ള പര്‍ദ്ദക്കെന്തു മഹത്വമായിരുന്നു
എന്നിട്ടും 'അഭയ'മില്ലാത്ത സ്വാശ്രയപ്പുഴു തിന്നില്ലേ?
'കസ്തൂര്‍ബ' കണ്ടു ഭയന്ന മുഖം -
പര്‍ദ്ദയിലെന്തു ഭംഗിയാണെന്നോ?
സാമ്രാജ്യത്വ പര്‍ദ്ദകള്‍ എത്ര തരമെന്നോ?
ഹുസൈന്‍, ഒസാമ, അഫ്ഘാന്‍ പര്‍ദ്ദകള്‍
എല്ലാം വിക്കി പുഴുക്കള്‍ തിന്നു
പര്‍ദ്ദ മാറ്റാനെന്തിത്ര തിടുക്കം നിനക്കു
വിടരാത്ത പനിനീര്‍ മൊട്ടല്ലേയിത്
വാടിക്കൊഴിഞ്ഞ പൂക്കളോടെങ്കിലും ......
പുഴുക്കളെയെന്തിന്നു ഭയപ്പെടുത്തേണം
പര്‍ദ്ദ മാറ്റാന്‍ നിങ്ങള്‍ക്കു കണ്ണാടിയുണ്ടല്ലോ
പര്‍ദ്ദയുള്ളോളം നിന്മുഖം സുന്ദരം തന്നെ
ആരുമത് മാറ്റാതിരിക്കട്ടെ
എങ്ങും നിലവിളിയുടെ മാറ്റൊലികള്‍
അജ്മല്‍, നിനക്കെങ്കിലും പര്‍ദ്ദ മാറ്റാതിരിക്കാമായിരുന്നു
നീതിബോധത്തിന്‍റെ പരമോന്നതിയില്‍
അധസ്ഥിതന്‍റെ അഭിമാനപര്‍ദ്ദയില്‍ പുഴുക്കുത്തരിച്ചു
മനുഷ്യപുത്രന്‍റെ പര്‍ദ്ദയിലും ആറാം തിരുമുറിവ്
ആര്‍ക്കുണ്ട് പര്‍ദ്ദയില്ലാത്ത സൗന്ദര്യം
ഒരുപക്ഷെ പര്‍ദ്ദക്ക് കാണുമായിരിക്കും
പര്‍ദ്ദയില്‍ നിന്നെക്കാണാനെന്തു ഭംഗി
ആരുമത് മാറ്റാതിരുന്നെങ്കില്‍
നീ ഞാനെന്നോര്‍ക്കുക നന്ന്
എന്‍റെ പര്‍ദ്ദയെങ്കിലും മാറാതിരിക്കട്ടെ ...................
oru kavithayiloode orupadu pardhakale urinjerinju
മറുപടിഇല്ലാതാക്കൂഞാനാദ്യമാണിവിടെ.
മറുപടിഇല്ലാതാക്കൂകവിത വായിച്ചു വിലയിരുത്താന്‍ ഞാനാളല്ല.
എങ്കിലും പറയട്ടെ എനിക്കിഷ്ട്ടപ്പെട്ടു.
പുഴുക്കുത്തേറ്റ സമകാലീന സത്യങ്ങളോടുള്ള അമര്‍ഷം
നന്നായ് അവതരിപ്പിച്ചു.
വീണ്ടും എഴുതുക.
ആശംസകള്‍..!
എല്ലാരും മുഖം മൂടികള്‍ക്ക് പിന്നിലാണോ..?
മറുപടിഇല്ലാതാക്കൂമുഖം മുടികള്‍ അങ്ങനതന്നെയിരിക്കട്ടെ .ആശയം വളരെ നന്നായി.
മറുപടിഇല്ലാതാക്കൂആശംസകള്
കൊള്ളാം ഈ തൂലികയില്‍ നിന്നും ഇനിയും വരട്ടെ ...ഇത്തരം സാമൂഹ്യ പ്രാതാന്യ മുള്ള വിഷയം
മറുപടിഇല്ലാതാക്കൂവിമര്ശനം കൊള്ളാം
മറുപടിഇല്ലാതാക്കൂആവര്ത്തിച്ചുള്ള പര്‍ദ്ദ പ്രയോഗം വിരസതയുണ്ടാക്കി ..
ഇനിയും എഴുതുക ..ആശംസകള്‍
:-)
മറുപടിഇല്ലാതാക്കൂIniyum Ezhuthooo......
ഈ പര്‍ദ്ദയില്‍ എല്ലാം അടങ്ങിയിരിക്കുന്നു....നന്നായി.. :)
മറുപടിഇല്ലാതാക്കൂഈ വഴി ആദ്യം...വര്‍ത്തമാന കാല യാഥാര്‍ത്ഥ്യങ്ങള്‍ നന്നായി പറഞ്ഞു വെച്ചൂ നിങ്ങളുടെ കവിത...അഭിനന്ദനങ്ങള്‍...[എന്റെ മുറ്റത്തേക്കു സ്വാഗതം ]
മറുപടിഇല്ലാതാക്കൂകൊള്ളാം, ഇഷ്ടായി...
മറുപടിഇല്ലാതാക്കൂനെറ്റില് എല്ലാവര്‍ക്കും തിരക്കായിരിക്കുമെന്നാണ് എന്റെ വീക്ഷണം
മറുപടിഇല്ലാതാക്കൂപോസ്റ്റുകള്ചെറിയതാക്കി നോക്കു........
ഇങ്ങെനെയും ഒരു പര്‍ദ്ദ ഉണ്ടല്ലേ? നന്നായിരിക്കുന്നു......."എല്ലാ ആശംസകളും"....
മറുപടിഇല്ലാതാക്കൂ