2011, ജൂലൈ 18, തിങ്കളാഴ്‌ച

പ്രതിരൂപം

                                         തലമുടി  ഒത്തിരി   വളര്‍ന്നിരിക്കുന്നു...... ഒന്ന്   വെട്ടിയിട്ട്   മൂന്നുനാല്   മാസ്സമായി .   അടുത്തു  കണ്ട   ബാര്‍ബര്‍   ഷോപ്പിലേക്കയാള്‍  കയറിച്ചെന്നു ......

                                         
                                                                    ക്ഷുരകന്‍റെ   കത്രികയുടെ   താളാത്മകമായ   ശബ്ദം  അയാള്‍   കേട്ടില്ല  . മുടിവെട്ടുന്ന   സമയമത്രയും   ശ്രദ്ധ   മുഴുവന്‍   മുന്‍പിലെ   കണ്ണാടിയില്‍   കണ്ട  തന്‍റെ   പ്രതിരൂപത്തിന്‍റെ   വൈകൃതഭാവങ്ങളിയായിരുന്നു .........അയാള്‍    അസ്വസ്ഥനായി ............ ഒന്ന്   പുഞ്ചിരിച്ചു  നോക്കി .....!  വാര്‍ദ്ധക്യം   തോന്നിച്ച   മുഖം ..................


                                                                                     പോരുവാന്‍   നേരം  ഒന്നുകൂടി   സൂക്ഷിച്ചുനോക്കിയിട്ട്,   പിഴവ്   കണ്ണാടിയുടേതല്ല   എന്നയാള്‍   ഉറപ്പുവരുത്തി ................@@@@@@@

1 അഭിപ്രായം:

  1. കണ്ണാടിയുടെ മുമ്പില്‍ നില്‍ക്കുമ്പോള്‍ എനിക്കും ഇപ്പോള്‍ ഇങ്ങിനെ തോന്നിത്തുടങ്ങുന്നു.

    മറുപടിഇല്ലാതാക്കൂ